തൂഫാന്‍ തദ്ദേശം 2.0 ഇരട്ടയാര്‍ പഞ്ചായത്തില്‍ തുടങ്ങി 

തൂഫാന്‍ തദ്ദേശം 2.0 ഇരട്ടയാര്‍ പഞ്ചായത്തില്‍ തുടങ്ങി 

Sep 28, 2026 - 17:20
 0
തൂഫാന്‍ തദ്ദേശം 2.0 ഇരട്ടയാര്‍ പഞ്ചായത്തില്‍ തുടങ്ങി 
This is the title of the web page

ഇടുക്കി: പൊലീസും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന തൂഫാന്‍ തദ്ദേശം' രണ്ടാംഘട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണ പദ്ധതി ഇരട്ടയാര്‍ പഞ്ചായത്തില്‍ തുടങ്ങി. പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തൂഫാന്‍ പതാക ഉയര്‍ത്തി എന്‍സിസി, എസ്പിസി കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. തങ്കമണി എസ്‌ഐ സന്തോഷ് മാനുവല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൂഫാന്‍ വാരിയര്‍ പ്രഖ്യാപനം വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് നിര്‍വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍മാരായ റോസമ്മ മാത്യു, മേരിക്കുട്ടി പൗലോസ്, പഞ്ചായത്തംഗങ്ങളായ ജാന്‍സി തോമസ്, ഷീബാ അജയ്, കിരണ്‍ ജോര്‍ജ് തോമസ്, സിഡിഎസ് ചെയര്‍പേഴ്‌സന്‍ മഞ്ജു തോമസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജയ്‌സന്‍ സി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow