കട്ടപ്പന നഗരസഭയില്‍ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' തുടങ്ങി 

കട്ടപ്പന നഗരസഭയില്‍ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' തുടങ്ങി 

Sep 28, 2026 - 17:24
 0
കട്ടപ്പന നഗരസഭയില്‍ 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' തുടങ്ങി 
This is the title of the web page

ഇടുക്കി: 'ഓപ്പറേഷന്‍ തൂഫാന്‍ 2.0' കട്ടപ്പന നഗരസഭാതല ഉദ്ഘാടനവും ബോധവല്‍ക്കരണ പരിപാടിയും നടത്തി. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി തൂഫാന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ലഹരി ഉപയോഗം, വില്‍പ്പന, കൈവശംവെക്കല്‍ എന്നിവയ്ക്കെതിരെ പൊലീസ് നടപ്പാക്കുന്ന പദ്ധതിയാണ് 'ഓപ്പറേഷന്‍ തൂഫാന്‍ 2.0'. കട്ടപ്പന എസ്‌ഐ അജേഷ് വിജയന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി അധ്യക്ഷയായി. വിവിധ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സിബി പാറപ്പായി, ബീന സിബി, സെക്രട്ടറി അജി കെ തോമസ്, ക്ലീന്‍സിറ്റി മാനേജര്‍ ആറ്റ്ലി പി. ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow