പന്നിയാര്‍ പുഴയോരത്തെ ഒഴിപ്പിക്കല്‍:   ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി 

പന്നിയാര്‍ പുഴയോരത്തെ ഒഴിപ്പിക്കല്‍:   ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി 

May 6, 2026 - 17:28
 0
പന്നിയാര്‍ പുഴയോരത്തെ ഒഴിപ്പിക്കല്‍:   ആക്ഷന്‍ കൗണ്‍സില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങി 
This is the title of the web page

ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴയോരത്തെ വീടുകള്‍ ഒഴിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച്  താമസക്കാര്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഒഴിപ്പിക്കല്‍ നടപടികളുമായി റവന്യു വകുപ്പ് മുമ്പോട്ടുപോകുന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്. പൂപ്പാറ ടൗണിനുസമീപം പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം 29 വീടുകളാണ് 2024 ഫെബ്രുവരിയില്‍ റവന്യു വകുപ്പ് ഏറ്റെടുത്തത്. ഈ വീടുകളിലെ താമസ്‌ക്കാര്‍ക്ക് ഒഴിഞ്ഞുപോകുന്നതിന് പല തവണ സമയം അനുവദിച്ചിരുന്നു. എന്നാല്‍ താമസക്കാര്‍ സ്വമേധയാ ഒഴിഞ്ഞുപോകാത്തതിനാലാണ് റവന്യു, പഞ്ചായത്ത് അധികൃതര്‍ തുടര്‍ നടപടികളിലേക്ക് കടന്നത്. ഈ വീടുകളില്‍ താമസിക്കുന്ന പത്തോളം കുടുംബങ്ങളൊഴികെയുള്ളവര്‍ക്ക് കൃഷി സ്ഥലം, വീട് തുടങ്ങിയവ ഉണ്ടെന്നാണ് പൂപ്പാറ വില്ലേജ് ഓഫീസര്‍ ജില്ലാ ഭരണകൂടത്തിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ മേഖലയിലെ 30 ഓളം കുടുംബങ്ങള്‍ക്ക് മറ്റ് വീടുകളോ ഭൂമിയോ ഇല്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. പകരം സംവിധാനം ഒരുക്കാതെ ഒഴുപ്പിക്കല്‍ നടപടി സ്വീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ നിരാഹാര സമരം ആരംഭിച്ചത്. മുമ്പ് മേഖലയിലെ 88ലേറെ വ്യാപാര സ്ഥാപനങ്ങള്‍ ഒഴുപ്പിച്ചപ്പോള്‍ പഞ്ചായത്ത് വക ഭൂമിയില്‍ വ്യാപാരികളെ പുനരധിവസിപ്പിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെയും പ്രാരംഭ നടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പകരം സംവിധാനം ഒരുക്കാതെ വീടുകള്‍ ഒഴിയില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow