ബോംബ് ഭീഷണി: കലക്ടറേറ്റിലും കോടതി പരിസരത്തും പരിശോധന നടത്തി
ബോംബ് ഭീഷണി: കലക്ടറേറ്റിലും കോടതി പരിസരത്തും പരിശോധന നടത്തി
ഇടുക്കി: ബോംബ് ഭീഷണിയെ തുടര്‍ന്ന് കലക്ടറേറ്റിലും കോടതി പരിസരത്തും ഡോക് സ്‌ക്വാഡ് പരിശോധന നടത്തി. ഇ മെയിലായാണ് സന്ദേശം ലഭിച്ചത്. സുരക്ഷാ മുന്‍കരുതലായി കോടതിക്കുള്ളിലുണ്ടായിരുന്ന എല്ലാവരെയും പുറത്തിറക്കി. ഇതോടെ കോടതി പ്രവര്‍ത്തനങ്ങള്‍ ഏകദേശം പതിനഞ്ച് മിനിറ്റോളം തടസപ്പെട്ടു. വിശദമായ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ സാധാരണ നിലയിലായതോടെ കോടതി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
What's Your Reaction?