ക്ഷേത്രപരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കാഞ്ചിയാര്‍ സ്വദേശി പിടിയില്‍

ക്ഷേത്രപരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കാഞ്ചിയാര്‍ സ്വദേശി പിടിയില്‍

May 6, 2026 - 14:54
 0
ക്ഷേത്രപരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച കാഞ്ചിയാര്‍ സ്വദേശി പിടിയില്‍
This is the title of the web page

ഇടുക്കി: ക്ഷേത്രപരിസരത്തുനിന്ന് സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ചിയാര്‍ മേപ്പാറ കാഞ്ഞിരത്തുമുറിയില്‍ അനന്ദു കെ എസ്(22) ആണ് പിടിയിലായത്. ഏപ്രില്‍ 25നാണ് ഇടുക്കിക്കവല പൊന്നോത്ത് ഗിരീഷിന്റെ ആക്ടീവ സ്‌കൂട്ടര്‍, നരിയമ്പാറ പുതിയ ദേവിക്ഷേത്ര പരിസരത്തുനിന്ന് മോഷണംപോയത്. ഗിരീഷ് താക്കോല്‍ സ്‌കൂട്ടറില്‍നിന്ന് എടുക്കാന്‍ മറന്നുപോയിരുന്നു. തിരികെയെത്തിയപ്പോള്‍ വാഹനം കാണാതായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മോഷ്ടിച്ച വാഹനവുമായി ഒരാഴ്ചയിലേറെ കറങ്ങിനടന്ന യുവാവിനെ തിങ്കളാഴ്ച ഇടുക്കിക്കവലയില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow