മാലിന്യസംസ്‌കരണം താളംതെറ്റി: അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി 

മാലിന്യസംസ്‌കരണം താളംതെറ്റി: അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി 

Mar 17, 2026 - 10:49
 0
മാലിന്യസംസ്‌കരണം താളംതെറ്റി: അടിമാലി പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബിജെപി 
This is the title of the web page

ഇടുക്കി: അടിമാലി പഞ്ചായത്ത് പരിധിയില്‍ മാലിന്യപരിപാലനം പൂര്‍ണമായും നിലച്ചതായും ഭരണസമിതിയുടെ അനാസ്ഥമൂലം ജനജീവിതം ദുസഹമായതായും ബിജെപി അടിമാലി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ടൗണിലുള്‍പ്പെടെ വിവിധയിടങ്ങളില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും ഇതിനെതിരെ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നുമാണ് വിമര്‍ശനം. അലക്ഷ്യമായി പലയിടത്തും മാലിന്യം വലിച്ചെറിയപ്പെട്ടിട്ടും ഇതിനെതിരെ പഞ്ചായത്ത് നടപടി എടുക്കുന്നില്ലെന്ന് ബിജെപി ആരോപിച്ചു. ടൗണ്‍ പരിധിയിലെ ഓടകള്‍ പലതും മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവിടെ നിന്ന് ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയുമുണ്ട്. കൈത്തോടുകളുടെ അവസ്ഥയും വിഭിന്നമല്ല. ഈ മാലിന്യമെല്ലാം ഒഴുകി നിരവധി ആളുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ദേവിയാര്‍ പുഴയിലേക്കാണ് എത്തുന്നതെന്നും ഓടകളിലേയും കൈത്തോടുകളിലേയും മാലിന്യ നിക്ഷേപം തടയാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ബിജെപി അടിമാലി മണ്ഡലം പ്രസിഡന്റ് അനീഷ് എന്‍ എസ് പറഞ്ഞു. വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് ബിജെപി പരാതി നല്‍കി. പഞ്ചായത്തിനെ മാലിന്യമുക്തമായി പരിപാലിക്കാന്‍ ഭരണസമിതി ശ്രമിക്കുന്നില്ലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കള്‍ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow