ചോദ്യം ചെയ്യലിൽ മോഷണക്കേസ് പ്രതിയിൽനിന്ന് ലഭിച്ചത് നിർണായക വിവരം: കൊലപാതകം നടന്നെന്ന സംശയത്തെ തുടർന്ന് അന്വേഷണം തുടങ്ങി കട്ടപ്പന പൊലീസ്
ചോദ്യം ചെയ്യലിൽ മോഷണക്കേസ് പ്രതിയിൽനിന്ന് ലഭിച്ചത് നിർണായക വിവരം: കൊലപാതകം നടന്നെന്ന സംശയത്തെ തുടർന്ന് അന്വേഷണം തുടങ്ങി കട്ടപ്പന പൊലീസ്

ഇടുക്കി: ചോദ്യം ചെയ്യലിനിടെ മോഷണക്കേസ് പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തിൽ കട്ടപ്പന സ്റ്റേഷൻ പരിധിയിൽ കൊലപാതകം നടന്നിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞദിവസം മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ നിന്നാണ് ഇതുസംബന്ധിച്ച് സൂചന ലഭിച്ചത്. എന്നാൽ കൊലപാതകം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മോഷണക്കേസിൽ പിടിയിലായ രണ്ട് പ്രതികളിൽ ഒരാളുടെ കക്കാട്ടുകടയിലെ വീട്ടിൽ പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.
മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും സംശയ നിവാരണം നടത്തിവരികയുമാണെന്നാണ് പൊലീസിന്റെ നിലപാട്. മാത്രമല്ല, അടുത്തിടെ നടന്ന മോഷണക്കേസുകളിൽ യുവാക്കൾക്ക് പങ്കുണ്ടെന്നും സംശയമുണ്ട്. പ്രതിയുടെ വീട്ടിൽ പരിശോധന നടത്തുംമുമ്പ് തൊണ്ടി മുതലുകൾ നഷ്ടപ്പെടാതിരിക്കാനാണ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുന്നതെന്നും വിവരമുണ്ട്.
What's Your Reaction?






