കട്ടപ്പന കേരള പിഎസ്സി എംപ്ലോയിസ് യൂണിയന് വനിതാ ദിനാചരണം
കട്ടപ്പന കേരള പിഎസ്സി എംപ്ലോയിസ് യൂണിയന് വനിതാ ദിനാചരണം

ഇടുക്കി: കട്ടപ്പന കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് ഇടുക്കി ജില്ല വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആചരിച്ചു. കട്ടപ്പന പിഎസ്സി ഓഫീസില്‍ വച്ച് നടന്ന പരിപാടി ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈലജാ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിറ്റി കണ്‍വീനര്‍ ആതിര നായര്‍ അധ്യക്ഷയായി. എന്‍ജിഒ യുണിയന്‍ കട്ടപ്പന ഏരിയാ പ്രസിഡന്റ് സന്ധ്യ കെപി, പിഎസ്സി എംപ്ലോയിസ് യൂണിയന് ജില്ലാ സെക്രട്ടറി സീമ തങ്കച്ചി, ഗീതുമോള്‍ സുധാകരന് , സുജിതാ കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






