സുജാത കവിതയെഴുതുകയാണ്.......

സുജാത കവിതയെഴുതുകയാണ്.......

Feb 1, 2024 - 18:24
Jul 11, 2024 - 23:56
 0
സുജാത കവിതയെഴുതുകയാണ്.......
This is the title of the web page

സോണിറ്റ തോമസ്

ഇടുക്കി: ''കാനകതാരം പോലെ കാന്തിചിന്തീടും, എന്റെയീ മാതൃവിദ്യാലയം നീ'' ഹൈറേഞ്ചിന്റെ കവയിത്രി സുജാത ഫ്രാന്‍സിസിന്റെ പുതിയ കവിതയായ 'ഓര്‍മയിലെ പള്ളിക്കൂട'ത്തില്‍ അക്ഷരലോകത്തെ ജാലകങ്ങള്‍ തുറന്നിടുന്ന ബാല്യകാലത്തെ നിറമുള്ള ഓര്‍മകള്‍ സമ്മാനിക്കുന്ന മാതൃവിദ്യാലയം അമ്മയ്ക്ക് തുല്യമാണെന്ന് മനോഹരമായ വരികളിലൂടെ വിവരിക്കുന്നു. കവയിത്രിയുടെ ബാല്യകാല ഓര്‍മകളാണ് വരികളില്‍ നിറയുന്നത്. മനസിലെ ഇരുട്ടില്‍ തിരിതെളിയുന്നതും ജീവിതലക്ഷ്യം സ്വപ്‌നങ്ങളില്‍ കെട്ടിപ്പടുക്കുന്നതും പള്ളിക്കൂടത്തില്‍ നിന്നുതന്നെ. സ്‌കൂള്‍ കാലഘട്ടത്തിലെ നല്ലോര്‍മകളിലൂടെയുള്ള യാത്രയാണ് വരികളില്‍. ഏറെ പ്രിയപ്പെട്ട അധ്യാപികയെക്കുറിച്ചും കവിതയില്‍ പരാമര്‍ശമുണ്ട്.
വെണ്ണില പുസ്തകക്കൂട്ടം പുറത്തിറക്കിയ ''മഞ്ഞണിഞ്ഞ താഴ്വരകള്‍'' കവിത സമാഹാരത്തില്‍ സുജാതയുടെ കവിതയും ഇടംനേടി. ഇടുക്കിയിലെ മറ്റ് കവികളുടെ കവിതകളും പുസ്തകത്തിലുണ്ട്. കെ എല്‍ ശ്യാമളയാണ് എഡിറ്റര്‍.
ലളിതമായ വരികളിലൂടെ സുജാത എഴുതിയ നിരവധി കവിതകള്‍ ഇതിനോടകം വാനയക്കാര്‍ക്കിടയില്‍ ഇടംനേടി. കുട്ടിക്കാലത്ത് കവിതയിലും ഗാനരചനയിലും കഴിവ് തെളിയിച്ച സുജാതയുടെ 'അകലെ ആണെങ്കിലും', 'സ്മൃതി' എന്നീ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2008 മുതല്‍ കുട്ടികള്‍ക്കായി നിരവധി ഗാനങ്ങള്‍ എഴുതി ആല്‍ബങ്ങളായി പുറത്തിറക്കിയിട്ടുണ്ട്.

കട്ടപ്പനയെക്കുറിച്ചുള്ള 'കട്ടപ്പനയിലെ ചെമ്മാനപ്പൂക്കള്‍' എന്ന ഗാനം ഏറെ ജനശ്രദ്ധപിടിച്ചുപറ്റി. പ്രണയം, ഭക്തി, പരിസ്ഥിതി, സ്ത്രീശാക്തീകരണം എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍. നിരവധി ഗാനങ്ങള്‍ പ്രശസ്ത ചലച്ചിത്ര നിര്‍മാണ കമ്പനിയായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങി.
കട്ടപ്പനയിലെ ചെമ്മാനപ്പൂക്കള്‍ എന്ന കവിതയ്ക്ക് കൊട്ടാരക്കര ശ്രീധരന്‍ നായര്‍ പുരസ്‌കാരവും കണ്ടുവോ നീയും, നിഴലായി നിറമായി നീവന്ന നാള്‍ എന്നീ കവിതകള്‍ക്ക് കെപിഎസി ലളിത എന്‍ഡോവ്‌മെന്റ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. കട്ടപ്പന കാരിനവുമായി ഒപ്പമുണ്ട്. കേരള വിഷന്‍ ഐ നെറ്റിലെ ജീവനക്കാരിയുമാണ് സുജാത.

What's Your Reaction?

like

dislike

love

funny

angry

sad

wow