8 ലിറ്റര്‍ വ്യാജമദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടപ്പനയിൽ പിടിയിൽ

8 ലിറ്റര്‍ വ്യാജമദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടപ്പനയിൽ പിടിയിൽ

May 27, 2026 - 10:39
 0
8 ലിറ്റര്‍ വ്യാജമദ്യവുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ കട്ടപ്പനയിൽ പിടിയിൽ
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിൽ ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് വ്യാജമദ്യം വില്‍പ്പന നടത്തിവന്ന ഡ്രൈവറെ കട്ടപ്പന എക്‌സൈസ് അറസ്റ്റ് ചെയ്തു. കട്ടപ്പന വലിയപാറ ചേറ്റുങ്കല്‍ പ്രശാന്ത്(പാപ്പീസ്– 44) ആണ് ചൊവ്വാഴ്ച രാവിലെ  പിടിയിലായത്. ഓട്ടോറിക്ഷയും രഹസ്യമായി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന എട്ടുലിറ്റര്‍ വ്യാജമദ്യവും പിടിച്ചെടുത്തു. ഓട്ടോറിക്ഷയുടെ നമ്പര്‍ പ്ലേറ്റിനുമുകളില്‍ മറ്റൊരു നമ്പര്‍ പതിച്ചിരുന്നു. കൂടാതെ, വാഹനത്തിന്റെ സൈഡ് പടുത ബാഗ് രൂപത്തിലാക്കിയാണ് വ്യാജമദ്യം സൂക്ഷിച്ചിരുന്നത്. സ്വന്തമായി തയ്യാറാക്കുന്ന വ്യാജമദ്യം ലിറ്ററിന് 800 രൂപയ്ക്കാണ് വില്‍പ്പന നടത്തിയിരുന്നത്‌. ഇയാള്‍ രണ്ടുമാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. കട്ടപ്പന റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എം എഫ് അതുല്‍ലോനന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി എ അനീഷ്, കെ എസ് മീരാന്‍, സിഇഒമാരായ സനല്‍ സാഗര്‍, റോണി ആന്റണി എന്നിവരാണ് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow