നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു

May 27, 2026 - 10:04
 0
നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവ് മരിച്ചു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നെടുങ്കണ്ടം ഗുരുനഗര്‍ മാളിയേക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. നെടുങ്കണ്ടത്തെ ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിലെ ജീവനക്കാരനായ അഭിജിത്ത് പമ്പിലെത്തിയ ശേഷം ഭക്ഷണം വാങ്ങുന്നതിനായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഓടിച്ചിരുന്ന സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയുമായിരുന്നു. അപകടത്തെത്തുടര്‍ന്ന് തലയടിച്ച് വീണ അഭിജിത്തിനെ ഉടന്‍തന്നെ നാട്ടുകാര്‍ ചേര്‍ന്ന് കല്ലാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow