ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനം നടത്തി
ഇടുക്കി: ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനംചെയ്തു. രാജീവ് ഭവനില്‍നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ഗാന്ധി സ്‌ക്വയറില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടില്‍ അധ്യക്ഷനായി. മുന്‍ നഗരസഭ ചെയര്‍മാന്‍ ജോണി കുളംപള്ളി, ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. കെ ജെ ബെന്നി, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിള്‍, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി എന്നിവര്‍ സംസാരിച്ചു. നേതാക്കളായ ജോസ് മുത്തനാട്ട്, ഷാജി വെള്ളംമാക്കല്‍, ജോസ് ആനക്കല്ലില്‍, ബിനോയി വെണ്ണിക്കുളം, സി എം തങ്കച്ചന്‍, പ്രശാന്ത് രാജു, പി എസ് മേരിദാസന്‍, റൂബി വേഴമ്പത്തോട്ടം, കെ ടി ജയന്‍, സന്തോഷ് ഓലിനാല്‍, ലിസി ജോണി, ഷമേജ് കെ ജോര്‍ജ്, ജോസ് കലയത്തിനാല്‍, പി എസ് രാജപ്പന്‍, രാജന്‍ കാലാച്ചിറ, ജോര്‍ജ്കുട്ടി നടക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
What's Your Reaction?
