മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു

ഇടുക്കി: മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂളിന്റെ 22-ാമത് വാര്‍ഷികം കുമളി സഹ്യജ്യോതി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ചാക്കോച്ചന്‍ ജെ നജവള്ളില്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ഷെബിന്‍ ഇടത്തുംപടിക്കല്‍ അധ്യക്ഷനായി. തിരുവല്ല അതിരൂപതാ വികാരി ജനറല്‍ മോണ്‍. ഫാ. വര്‍ഗീസ് മരുത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം ദേവനന്ദ രതീഷ് മുഖ്യാതിഥിയായി. നാഷണല്‍ മാത്തമാറ്റിക്‌സ് ഒളിമ്പിക് മത്സരത്തില്‍ വിജയിച്ച വിദ്യാര്‍ഥികളെയും, വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് ജോസ്മി ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്തംഗം ഡോളി സുനില്‍, പഞ്ചായത്തംഗം ലൈലമണി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സി. മരിയലെറ്റ്, പിടിഎ പ്രസിഡന്റ് സിജോ തോമസ്, എംപിടിഎ പ്രസിഡന്റ് സൗമ്യ രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
What's Your Reaction?






