കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് വെള്ളയാംകുടിയില്‍ വര്‍ണാഭമായ തുടക്കം

കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് വെള്ളയാംകുടിയില്‍ വര്‍ണാഭമായ തുടക്കം

Nov 4, 2026 - 12:37
 0
കട്ടപ്പന ഉപജില്ലാ കലോത്സവത്തിന് വെള്ളയാംകുടിയില്‍ വര്‍ണാഭമായ തുടക്കം
This is the title of the web page

ഇടുക്കി: കട്ടപ്പന ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസില്‍ തുടക്കമായി. റോയി കെ പൗലോസ് എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി അധ്യക്ഷനായി. ഇടുക്കി രൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയേല്‍ കലോത്സവ സുവനീര്‍ പ്രകാശനം ചെയ്തു. കട്ടപ്പന ഡിഇഒ സുജിത് പി കെ മുഖ്യപ്രഭാഷണം നടത്തി. എഇഒ സി രാജശേഖരന്‍ സന്ദേശം നല്‍കി. മാനേജര്‍ മോണ്‍. അബ്രാഹം പുറയാറ്റ്, ജനറല്‍ കണ്‍വീനര്‍ ജിജി ജോര്‍ജ്, കണ്‍വീനര്‍മാരായ വിന്‍സി സെബാസ്റ്റ്യന്‍, ബിനോയി മാത്യു, സൈജുമോന്‍ ജോസഫ്, ജോബി മാത്യു, അനീഷ് ആനന്ദ് എന്നിവര്‍ സംസാരിച്ചു. 'സര്‍ഗധാര'എന്ന പേരില്‍ നടക്കുന്ന കലോത്സവത്തില്‍ 76 സ്‌കൂളുകളില്‍ നിന്നായി 4500ലേറെ വിദ്യാര്‍ഥികള്‍ മത്സരിക്കുന്നു. രണ്ടാംദിനം കലാമത്സരങ്ങള്‍ക്ക് തുടക്കമായി. 14 വേദികളില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow