ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് ചെറുതോണിയില്‍ ഉദ്ഘാടനംചെയ്തു: രാജ്യത്ത് നടക്കുന്നത് മൂന്നാം സ്വാതന്ത്ര്യസമരമെന്ന് എ എ റഹീം
ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസ് ചെറുതോണിയില്‍ ഉദ്ഘാടനംചെയ്തു: രാജ്യത്ത് നടക്കുന്നത് മൂന്നാം സ്വാതന്ത്ര്യസമരമെന്ന് എ എ റഹീം
ഇടുക്കി: ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെന്റര്‍ ചെറുതോണിയില്‍ തുറന്നു. അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം എംപി ഉദ്ഘാടനംചെയ്തു. രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത് മൂന്നാം സ്വാതന്ത്ര്യസമരമാണെന്നും ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കല്‍ തന്ത്രമാണ് ബിജെപി സര്‍ക്കാര്‍ പ്രയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരായ പ്രക്ഷോഭം ഭരണഘടന സംരക്ഷിക്കാനാണ്. രോഹിത് വെമുലയുടെ മരണത്തിലൂടെ വിദ്യാര്‍ഥി സമൂഹം മതനിരപേക്ഷത സംരക്ഷിക്കാന്‍ പോരാടി. ഐതിഹാസിക കര്‍ഷക സമരവും വിജയിച്ചു. അതുപോലെ ഗ്യാനേഷ് കുമാറിന്റെ അനിവാര്യ രാജിയിലും വിജയം കാണുമെന്നും എ എ റഹീം പറഞ്ഞു.
പുതിയ ജില്ലാ കമ്മിറ്റി ഓഫീസിനുമുമ്പില്‍ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം പതാക ഉയര്‍ത്തി. സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ബി അനൂപ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎല്‍എ, ചിന്ത ജെറോം, സംസ്ഥാന ട്രഷറര്‍ ആര്‍ രാഹുല്‍, ജോയിന്റ് സെക്രട്ടറി രജീഷ് വെള്ളാട്ട്, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് സുധീഷ്, നേതാക്കളായ രമേശ് കൃഷ്ണന്‍, എം എസ് ശരത്, തേജസ് കെ ജോസ്, അഡ്വ. എ രാജ, പി പി സുമേഷ്, രക്തസാക്ഷി അനീഷ് രാജന്റെ മാതാപിതാക്കള്‍, ആദ്യകാല ഡിവൈഎഫ്‌ഐ ഭാരാവാഹികള്‍, എഴുത്തുകാര്‍, കലാകാരന്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ആലിന്‍ചുവട്ടില്‍ നിന്നാരംഭിച്ച യുവജന റാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
What's Your Reaction?