കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി
കഞ്ഞിക്കുഴി പഞ്ചായത്ത് സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തൂഫാന്‍ റാലിയോടെ തുടക്കമായി. പഞ്ചായത്ത് പടിക്കല്‍ നിന്നാരംഭിച്ച റാലിയില്‍ വിദ്യാര്‍ഥികള്‍,എഡിഎസ്, സിഡിഎസ്, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. ഇടുക്കി ഡിവൈഎസ്പി മോഹന്‍ദാസ് കെ അര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന സാസ്‌കാരിക സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷനായി. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി, റോയി കെ പൗലോസ് എംഎല്‍എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ദ്രാമോള്‍ ജിന്നി, പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ദീപാ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍, ജില്ലാ പഞ്ചായത്തംഗം സജി പി എ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, സുവര്‍ണ ജൂബിലി കണ്‍വീനര്‍ ജോബി ചാലില്‍, ശശി കന്യാലില്‍, ശിവദാസ് പി വി, ബിനോയി വര്‍ക്കി, സാവത്രി സതീശന്‍, രാജേശ്വരി രാജന്‍, സിബിച്ചന്‍ മനയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?