കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി: അണക്കര ഫൊറോന സക്കറിയാസ് കണ്‍വന്‍ഷന്‍ 10,11,12 തീയതികളില്‍ വണ്ടന്‍മേട്ടില്‍ 

കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി: അണക്കര ഫൊറോന സക്കറിയാസ് കണ്‍വന്‍ഷന്‍ 10,11,12 തീയതികളില്‍ വണ്ടന്‍മേട്ടില്‍ 

Nov 4, 2026 - 10:45
 0
കാഞ്ഞിരപ്പള്ളി രൂപത സുവര്‍ണ ജൂബിലി: അണക്കര ഫൊറോന സക്കറിയാസ് കണ്‍വന്‍ഷന്‍ 10,11,12 തീയതികളില്‍ വണ്ടന്‍മേട്ടില്‍ 
This is the title of the web page

ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഒരുക്കുന്ന അണക്കര ഫൊറോന സക്കറിയാസ് കണ്‍വന്‍ഷന്‍ 10, 11, 12 തീയതികളില്‍ വണ്ടന്‍മേട് സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. 10ന് രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. അണക്കര ഫെറോനയുടെ കീഴില്‍ വരുന്ന ഇടവകകളിലെ 60 വയസുകഴിഞ്ഞവരുടെ സ്‌നേഹസംഗമമാണ് വണ്ടന്‍മേട്ടില്‍ നടക്കുക. കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇടവകകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല. വണ്ടന്‍മേട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. തോമസ് പാലക്കല്‍ സംഘാടക സമിതി  ഭാരവാഹികളായ സാബു സ്‌കറിയ, മാര്‍ട്ടിന്‍ കിടങ്ങയില്‍, ജോസ് ഇരട്ടമുണ്ടയില്‍, ഫൊറോന ആനിമേറ്റര്‍ ആന്‍ഡ് ഫാമിലി അപ്പോസ്തലറ്റ് സിസ്റ്റര്‍ എമി ടോം എസ്എബിഎസ്, മാതൃവേദി അണക്കര ഫൊറോന പ്രസിഡന്റ് സ്വപ്ന റോയി കടന്തോട്, സെക്രട്ടറി സോണിയ ബിജു വിരാളശേരി എന്നിവര്‍ പറഞ്ഞു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow