ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി സംഘടനാ പ്രവര്‍ത്തന പരിശീലന പരിപാടി നടത്തി 

ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി സംഘടനാ പ്രവര്‍ത്തന പരിശീലന പരിപാടി നടത്തി 

Jun 17, 2026 - 17:37
 0
ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി സംഘടനാ പ്രവര്‍ത്തന പരിശീലന പരിപാടി നടത്തി 
This is the title of the web page

ഇടുക്കി: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ എന്ന പേരില്‍ സംഘടനാ പ്രവര്‍ത്തന പരിശീലന പരിപാടി ആരംഭിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവര്‍ത്തനരംഗത്ത് സംഘടനാ ശാക്തീകരണത്തിനും പ്രവര്‍ത്തകരുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി രാജ്യവ്യാപകമായി നടപ്പാക്കുന്ന പരിശീലന പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംഘടനയുടെ പ്രവര്‍ത്തനരീതി, നേതൃത്വപാടവം, പൊതുജനങ്ങളുമായുള്ള ഇടപെടല്‍, ആശയപ്രചാരണം തുടങ്ങി വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകളും സംവാദങ്ങളും പരിപാടിയുടെ ഭാഗമായി നടക്കും. ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, സി സന്തോഷ് കുമാര്‍, ശ്രീനഗരി രാജന്‍, രതീഷ് വരകുമല, കെ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow