വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍' വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026 ക്യാമ്പയിന്‍ തുടങ്ങി
വണ്ടന്‍മേട് എംഇഎസ് സ്‌കൂളില്‍' വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026 ക്യാമ്പയിന്‍ തുടങ്ങി
ഇടുക്കി: വണ്ടന്‍മേട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍' വണ്‍ മില്യണ്‍ തൂഫാന്‍ ഗോള്‍സ് @ വേള്‍ഡ് കപ്പ് 2026 ക്യാമ്പയിന് ആവേശകരമായ തുടക്കം. ലഹരിക്കെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി വണ്ടന്‍മേട് പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ സംഭരിച്ചുവച്ചിരിക്കുന്ന ഊര്‍ജവും സമയവും ലഹരിയിലേക്കും മൊബൈല്‍ ഗെയിമുകളിലേക്കും തിരിയാതെ കായിക രംഗത്തേക്കും സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലേക്കും വഴിതിരിച്ചുവിടുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഫിഫ ലോകകപ്പിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണിത്. സ്‌കൂളിലെ സജീവ വിദ്യാര്‍ത്ഥി കൂട്ടായ്മകളായ എന്‍എസ്എസ്, എസ്പിസി, എന്‍സിസി, ലിറ്റില്‍ കൈറ്റ്‌സ്, ഐടി ക്ലബ്, മാതൃഭൂമി സീഡ്, നല്ല പാഠം എന്നിവയുടെ കോ-ഓര്‍ഡിനേറ്റര്‍മാരും ചടങ്ങില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ ലഹരിക്കെതിരെയുള്ള പിയര്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും ഡിജിറ്റല്‍ ചലഞ്ചുകള്‍ക്കും ഈ ക്ലബ്ബുകള്‍ നേതൃത്വം നല്‍കും. റീല്‍സ് മത്സരങ്ങള്‍, നേഷന്‍സ് ഫെയര്‍, എ ഐ അടിസ്ഥാനമാക്കിയുള്ള ഡാറ്റാ വിശകലനം തുടങ്ങിയവയും വരും ദിവസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. പ്രിന്‍സിപ്പല്‍ അബ്ദുറസാഖ് അധ്യക്ഷനായി. പഞ്ചായത്തംഗം മഞ്ജു ബിജോ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസുമായ വസുന്തരാദേവി എന്നിവര്‍ സംസാരിച്ചു. കായിക അധ്യാപകന്‍ പി ഗോപിനാഥ്, അധ്യാപകരായ ജോര്‍ജ് ബിജോ ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?