രാജാക്കാട് ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം പാതിവഴിയില്‍: പ്രതിഷേധം ശക്തം   

രാജാക്കാട് ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം പാതിവഴിയില്‍: പ്രതിഷേധം ശക്തം   

Nov 14, 2026 - 16:45
Nov 14, 2026 - 16:54
 0
രാജാക്കാട് ഹോമിയോ ആശുപത്രി കെട്ടിട നിര്‍മാണം പാതിവഴിയില്‍: പ്രതിഷേധം ശക്തം   
This is the title of the web page

ഇടുക്കി: രാജാക്കാട് ഹോമിയോ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. ആശുപത്രിയുടെ നിലവിലെ പ്രവര്‍ത്തനം ഐഎച്ച്ആര്‍ഡി ബില്‍ഡിങ്ങിലെ ഇടുങ്ങിയ മുറിയിലാണ്. അടിസ്ഥാന സൗകര്യമുള്ള ഒരു കെട്ടിടം വേണമെന്ന ആവിശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കുമൊടുവില്‍ 2019ല്‍ സ്ഥലമേറ്റെടുക്കലും 2020 -ല്‍ അന്നത്തെ എംഎല്‍എയായിരുന്ന എം എം മണി 40 ലക്ഷം രൂപയും അനുവദിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 6 വര്‍ഷം ആരംഭിച്ചിട്ടും ഇത് പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. രാജാക്കാട് ഹോമിയോ ആശുപത്രിക്ക് ഒപ്പം നിര്‍മാണം ആരംഭിച്ച സമീപ പഞ്ചായത്തുകളിലെ ആശുപത്രി കെട്ടിടങ്ങള്‍ നിര്‍മാണം പൂര്‍ത്തികരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. ഇനി ഈ കെട്ടിടം എന്ന് പൂര്‍ത്തിയാകുമെന്ന് ചോദിച്ചാല്‍ കരാറുകാരനോ അധികൃതര്‍ക്കോ ഉത്തരമില്ല. അതേ സമയം ഇടതുപക്ഷം പഞ്ചായത്ത് ഭരിക്കുമ്പോള്‍ നിര്‍മാണം ഇഴഞ്ഞ് നീങ്ങുന്നെന്ന ആരോപണം ഉന്നയിച്ച നിലവിലെ മെമ്പറടക്കം ഭരണത്തിലെത്തിയപ്പോള്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആശുപത്രിയുടെ കരാറുകാരന്‍ തന്നെയാണ് പഞ്ചായത്ത് കെട്ടിടം നിര്‍മിക്കാനും കരാര്‍ എടുത്തിരിക്കുന്നത്. ഇതിന്റെ നിര്‍മാണവും ഇഴഞ്ഞുനീങ്ങുന്ന സാഹചര്യത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ പഞ്ചായത്ത് കെട്ടിടത്തിന്റെ നിര്‍മാണം പുനരാരംഭിച്ചു. എന്നാല്‍ ഹോമിയോ ആശുപത്രിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow