ജെസിഐ ഇന്ത്യ സോണ്‍ 20 വാര്‍ഷിക കൗണ്‍സില്‍: ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ജെസിഐ കട്ടപ്പന ടൗണ്‍
ജെസിഐ ഇന്ത്യ സോണ്‍ 20 വാര്‍ഷിക കൗണ്‍സില്‍: ഒട്ടേറെ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി ജെസിഐ കട്ടപ്പന ടൗണ്‍

ഇടുക്കി: ജെസിഐ ഇന്ത്യ സോണ്‍ 20 വാര്‍ഷിക കൗണ്‍സില്‍ മൂവാറ്റുപുഴ ജേക്കബ്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ചേര്‍ന്നു. ജെസിഐ കട്ടപ്പന ടൗണ്‍ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി. ഔട്ട്സ്റ്റാന്‍ഡിങ് പ്രസിഡന്റ്, ഔട്ട്സ്റ്റാന്‍ഡിങ് ഗ്രോത് ആന്‍ഡ് ഡെവലപ്‌മെന്റ്, ഔട്ട്സ്റ്റാന്‍ഡിങ് പബ്ലിക് റിലേഷന്‍സ് ആക്ടിവിറ്റി എന്നിവയും ഐടി മേഖലയിലെ പ്രത്യേക സംഭവനയ്ക്കും ജെസിഐ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡും ജെസിഐ കട്ടപ്പന ടൗണിന് ലഭിച്ചു. പ്രസിഡന്റ് അനൂപ് തോമസ്, സെക്രട്ടറി റോണി ജേക്കബ്, ട്രഷറര്‍ ജസ്റ്റിന്‍ തോമസ് എന്നിവരാണ് ഭാരവാഹികള്‍.
2026 വര്‍ഷത്തേയ്ക്കുള്ള ജെസിഐ സോണ്‍ 20യുടെ ഭരണസമിതിയേയും തെരഞ്ഞെടുത്തു. പ്രസിഡന്റായി ജെയ്‌സണ്‍ അറയ്ക്കല്‍, സോണ്‍ വൈസ് പ്രസിഡന്റായി ജോജോ കുമ്പളന്താനം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
What's Your Reaction?






