മൂന്നാറില്‍ പിടിയിലായത് സ്‌ഫോടനക്കേസ് പ്രതിയായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍: ഒന്നരവര്‍ഷം കുടുംബത്തോടൊപ്പം മൂന്നാറില്‍
മൂന്നാറില്‍ പിടിയിലായത് സ്‌ഫോടനക്കേസ് പ്രതിയായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍: ഒന്നരവര്‍ഷം കുടുംബത്തോടൊപ്പം മൂന്നാറില്‍

ഇടുക്കി: 3 പൊലീസുകാര്‍ കൊല്ലപ്പെട്ട ജാര്‍ഖണ്ഡിലെ സ്‌ഫോടനക്കേസ് പ്രതിയായ മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ മൂന്നാറില്‍ പിടിയിലായി. അഥിതി തൊഴിലാളിയായി താമസിച്ചുവന്ന ജാര്‍ഖണ്ഡ് സ്വദേശി സഹന്‍ ടുടി ദിനബുവിനെയാണ് എന്‍ഐഎ സംഘം മൂന്നാറിലെത്തി അറസ്റ്റ് ചെയ്തത്. 2021ലാണ് സംഭവം. 3 പൊലീസുകാര്‍ കൊല്ലപ്പെട്ട മാവോയ്‌സ്‌റ് അക്രമണത്തിലെ 33-ാം പ്രതിയാണ് സഹന്‍. സംഭവത്തിനുശേഷം കേരളത്തിലേക്ക് കടന്ന ഇയാള്‍ മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ അഥിതി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലേറെയായി ഇയാള്‍ ഭാര്യയ്ക്കും കുട്ടിയ്ക്കുമൊപ്പം മൂന്നാറിലാണ് താമസം. അന്വേഷണത്തിനിടെ ഇവിടെയുള്ളതായി വിവരം ലഭിച്ചിരുന്നു. കൊച്ചി, റാഞ്ചി എന്‍ഐഎ യുണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വൈദ്യപരിശോധനയ്ക്കുശേഷം മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
What's Your Reaction?






