ബിഎംഎസ് അയ്യപ്പന്‍കോവിലില്‍ പദയാത്ര നടത്തി
ബിഎംഎസ് അയ്യപ്പന്‍കോവിലില്‍ പദയാത്ര നടത്തി

ഇടുക്കി: ബിഎംഎസ് അയ്യപ്പന്‍കോവിലില്‍ പദയാത്ര നടത്തി. ചപ്പാത്തില്‍ സംസ്ഥാന സമിതിയംഗം ബി വിജയന്‍ ഉദ്ഘാടനം ചെയ്ത പദയാത്രയ്ക്ക് വിവിധ മേഖലകളില്‍ സ്വീകരണം നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെയാണ് സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 13 വരെ പദയാത്ര നടത്തിയത്. സമാപന സമ്മേളനം ജില്ലാ സെക്രട്ടറി കെ സി സിനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി ആര്‍ പൊന്നു അധ്യക്ഷനായി. കെ ആര്‍ രാജന്‍, ബി വിജയന്‍, പി ഭുവനചന്ദ്രന്‍, പി പി ഷാജി, ജി ടി ശ്രീകുമാര്‍, എസ് ജി മഹേഷ്, ജിന്‍സ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






