പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സിപിഎം ഒപ്പമുണ്ടാകും: എം വി ഗോവിന്ദന്‍
പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുംവരെ സിപിഎം ഒപ്പമുണ്ടാകും: എം വി ഗോവിന്ദന്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസ് കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പെണ്‍കുട്ടിയുടെ കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിപിഎം വണ്ടിപ്പെരിയാറില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈക്കോടതിയില്‍ പ്രഗത്ഭനായ പ്രോസിക്യൂട്ടറെ നിയമിച്ച് കുടുംബത്തിന് നീതി ലഭിക്കുംവരെ സിപിഎം ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജന്‍ അധ്യക്ഷനായി. പെണ്‍കുട്ടിയുടെ കുടുംബത്തിന് ബാങ്ക് വായ്പ അടയ്ക്കാന്‍ 11 ലക്ഷം രൂപ കൈമാറി. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ കെ ജയചന്ദ്രന്‍, ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം ജെ മാത്യു, റോമിയോ സെബാസ്റ്റ്യന്‍, കെ എസ് മോഹനന്‍, ഷൈലജാ സുരേന്ദ്രന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് ആര്‍. തിലകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






