നഗരത്തിലെ തിരക്കേറിയ പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന: എതിര്‍പ്പുമായി പൊതുപ്രവര്‍ത്തകര്‍
നഗരത്തിലെ തിരക്കേറിയ പാതകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന: എതിര്‍പ്പുമായി പൊതുപ്രവര്‍ത്തകര്‍

ഇടുക്കി: കട്ടപ്പനയില്‍ വാഹന പരിശോധനയ്ക്കിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരുമായി വാക്കുതര്‍ക്കം. തിരക്കേറിയ പാതകളിലെ വാഹന പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം. ഇടുക്കി ആര്‍ടി ഓഫീസിലെ ഉദ്യോഗസ്ഥരാണ് രാവിലെ മുതല്‍ നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയത്. ഇരുചക്ര വാഹനയാത്രികരെ ലക്ഷ്യമിട്ട് തിരക്കേറിയ കെഎസ്ഇബി ജംഗ്ഷനിലെ വണ്‍വേയിലായിരുന്നു ആദ്യം പരിശോധന നടത്തിയത്. പിന്നീട് വൈകിട്ട് നാലരയോടെ ദീപിക ജംഗ്ഷനില്‍ ഗുരുമന്ദിരം റോഡില്‍ പരിശോധന ആരംഭിച്ചതോടെ കട്ടപ്പന നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ ജെ ബെന്നി ഉള്‍പ്പെടെയുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തിരക്കേറിയ റോഡുകളില്‍ പരിശോധന നടത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി ഇവര്‍ പറഞ്ഞു. എന്നാല്‍ ഡ്യൂട്ടിയുടെ ഭാഗമാണെന്ന് വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ പരിശോധന തുടര്‍ന്നു. തിരക്കേറിയ വണ്‍വേകളിലെ വാഹന പരിശോധന ഗതാഗതക്കുരുക്കിന് കാരണമാകുന്നുവെന്നാണ് ആക്ഷേപം.
What's Your Reaction?






