കെഡിഎച്ച് വില്ലേജ് ഓഫീസ് വാഹനം കട്ടപ്പുറത്തായിട്ട് 7 വര്‍ഷം
കെഡിഎച്ച് വില്ലേജ് ഓഫീസ് വാഹനം കട്ടപ്പുറത്തായിട്ട് 7 വര്‍ഷം

ഇടുക്കി: ദേവികുളം താലൂക്ക് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കെഡിഎച്ച് വില്ലേജ് ഓഫീസിന്റെ വാഹനം കട്ടപ്പുറത്തായിട്ട് 7 വര്‍ഷം. ഉള്‍ മേഖലകളിലെ എസ്റ്റേറ്റുകളിലേക്കും അവശ്യഘട്ടങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യാനായിട്ട് വാഹനമില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഉണ്ടായിരുന്ന ഒരു വാഹനം ഓഫീസിന് സമീപം തന്നെ തുരുമ്പെടുത്ത് കിടപ്പുണ്ട്. മഴക്കാലങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുന്ന പ്രദേശം കൂടിയാണ് കെഡിഎച്ച് വില്ലേജ് ഓഫീസ് പരിധി. നാശ നഷ്ടങ്ങള്‍ തിട്ടപ്പെടുത്താനും മറ്റുമൊക്കെയായി റവന്യു ഉദ്യോഗസ്ഥര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ പുറത്തുനിന്ന് വാഹനം വിളിക്കേണ്ട ഗതികേടിലാണ്. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃത ഇടപെടല്‍ നടക്കുമ്പോഴും ഉദ്യോഗസ്ഥര്‍ക്ക് കൃത്യസമയത്ത് എത്തിച്ചേരാന്‍ സാധിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് വില്ലേജ് ഓഫീസിന് പുതിയ വാഹനം അനുവദിച്ച് നല്‍കണമെന്നാണ് ആവശ്യം.
What's Your Reaction?






