പോത്തിന്‍കണ്ടം ശുഭാനന്ദാശ്രമം വാര്‍ഷികവും ശതാബ്ദി ആഘോഷവും
പോത്തിന്‍കണ്ടം ശുഭാനന്ദാശ്രമം വാര്‍ഷികവും ശതാബ്ദി ആഘോഷവും

കട്ടപ്പന:പോത്തിന്‍കണ്ടം ശുഭാനന്ദാശ്രമത്തിന്റെ വാര്‍ഷികവും ആനന്ദജീ ഗുരുവിന്റെ ജന്മ ശതാബ്ദി ആഘോഷവും ഫെബ്രുവരി 1, 2, 3 തീയതികളില്‍ നടക്കും. വ്യാഴാഴ്ച രാവിലെ അഞ്ചിന് ഗുരുപൂജ, പ്രാര്‍ഥന, ഗുരുദക്ഷിണ, ഏഴിന് സമൂഹാരാധന, 10ന് സ്വാമി നിത്യാനന്ദന്‍ കൊടിയേറ്റും. ഒന്നിന് സമൂഹസദ്യ, രണ്ടിന് ബാലജന സമ്മേളനം, വൈകിട്ട് അഞ്ചിന് ആശ്രമ പ്രദക്ഷിണം, ആറിന് ഗുരുപൂജ, ഏഴിന് സമൂഹാരാധന, പ്രഭാഷണം- സ്വാമി ഗുരുകര്‍മാനന്ദന്‍. വെള്ളിയാഴ്ച രാവിലെ ആറിന് സമൂഹാരാധന, എട്ടിന് പ്രഭാഷണം- സന്യാസിനി ഗുരുകര്‍മാനന്ദനിയമ്മ, 11ന് യുവജന മഹിളാസമ്മേളനം, ഒന്നിന് സമൂഹസദ്യ, മൂന്നിന് ഭക്തിഗാനസുധ, അഞ്ചിന് പ്രദക്ഷിണം, ആറിന് ഗുരുപൂജ, ഏഴിന് സമൂഹാരാധന, എട്ടിന് ഭക്തിഗാനസുധ. ശനിയാഴ്ച രാവിലെ ആറിന് സമൂഹാരാധന, 8.30ന് ഭക്തിഗാനസുധ, 9.30ന് സമ്മേളനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് വി ജെ രാജപ്പന്‍ ഉദ്ഘാടനം ചെയ്യും, 10.30ന് അണക്കര എട്ടാംമൈലില്‍ നിന്ന് ശതാബ്ദി വിളംബര വാഹന ഘോഷയാത്ര, ഒന്നിന് സമൂഹസദ്യ, 2.30ന് പൊതുസമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷനാകും. എം എം മണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. 5.30ന് പ്രകാശയാത്ര, 8.30ന് കലാപരിപാടികള്‍. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ഗീതാനന്ദന്‍, സ്വാമി നിത്യാനന്ദന്‍, സ്വാമി ഗുരുകര്‍മാനന്ദന്‍, സന്യാസിനി വേദാനന്ദനിയമ്മ, സതീഷ് കുന്നുംപുറം, എന്‍ ടി ഷാജിമോന്‍, ബിജു ചൂരനോലില്‍, എം ആര്‍ ബാലചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






