വണ്ടിപ്പെരിയാറിലെ മെഡിക്കല്‍ ലാബുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന: കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെത്തി: 3 ലാബുകള്‍ അടച്ചുപൂട്ടി 

വണ്ടിപ്പെരിയാറിലെ മെഡിക്കല്‍ ലാബുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന: കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെത്തി: 3 ലാബുകള്‍ അടച്ചുപൂട്ടി 

Feb 3, 2026 - 11:28
 0
വണ്ടിപ്പെരിയാറിലെ മെഡിക്കല്‍ ലാബുകളില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍പരിശോധന: കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെത്തി: 3 ലാബുകള്‍ അടച്ചുപൂട്ടി 
This is the title of the web page

ഇടുക്കി: ആരോഗ്യവകുപ്പ് വണ്ടിപ്പെരിയാര്‍ ടൗണിലെ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ മരുന്നുകള്‍ കണ്ടെത്തി. മൂന്ന് ലാബുകള്‍ അടച്ചുപൂട്ടി. ലൈസന്‍സ്, മറ്റ് രേഖകള്‍ എന്നിവ പരിശോധിച്ച് ഉറപ്പുവരുത്തന്നതിനായി വേണ്ടിയാണ് പരിശോധന നടത്തിയത്. 18 ലാബുകളിലാണ് പരിശോദന നടത്തിയത്. എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങള്‍ നിര്‍ണയിക്കുന്ന കിറ്റുകള്‍ 2018 മുതല്‍ ഉപയോഗിക്കുന്നതാണെന്ന് കണ്ടെത്തി. ഇതുകൂടാതെ ഹൃദ്രോഗ സംബന്ധമായ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും കാലാവധി കഴിഞ്ഞതായി കണ്ടെത്തി. വീഴ്ച വരുത്തിയതായി കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നിയമ നടപടിയിലേക്ക് പോകും. കൃത്യമായ റിസള്‍ട്ട് നല്‍കാത്തത് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാക്കുമെന്നും   ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. വണ്ടിപ്പെരിയാര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജിമോന്‍, ലാബ്  ടെക്‌നീഷ്യന്‍ രാജ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ റൊണാള്‍ഡ്, ട്വിങ്കിള്‍ തോമസ്, അഞ്ജലി, അരവിന്ദ്  എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow