വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടിലേയ്ക്ക് അറവ് മാലിന്യം തള്ളുന്നുവെന്ന പരാതിയുമായി ജനകീയ സമിതി 

വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടിലേയ്ക്ക് അറവ് മാലിന്യം തള്ളുന്നുവെന്ന പരാതിയുമായി ജനകീയ സമിതി 

Apr 21, 2025 - 18:00
 0
വണ്ടിപ്പെരിയാര്‍ ചോറ്റുപാറ തോട്ടിലേയ്ക്ക് അറവ് മാലിന്യം തള്ളുന്നുവെന്ന പരാതിയുമായി ജനകീയ സമിതി 
This is the title of the web page

ഇടുക്കി: പെരിയാര്‍ നദിയുടെ ജലസ്രോതസായ ചോറ്റുപാറ തോട്ടിലേയ്ക്ക് അറവ് മാലിന്യം അമടക്കമുള്ളവ തള്ളുന്നുവെന്ന പരാതിയുമായി ജനകീയ സമിതി രംഗത്ത്. മാംസ വിപണന കേന്ദ്രത്തില്‍ അറവ് നടത്തുന്നതായും പരാതിയുണ്ട്. വിഷയത്തില്‍ ജില്ലാ കലക്ടര്‍, ആരോഗ്യ വിഭാഗം,  പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് ജനകീയ സമിതി പരാതി നല്‍കി. എന്നാല്‍ നാളിതുവരെയായി ഇത്തരക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ല. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വ്യാപാരം നടത്തുന്നതെന്നും ആരോപണമുണ്ട്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുമ്പോഴും ചോറ്റുപാറ കൈത്തോട്ടിലേയ്ക്കുള്ള മാലിന്യം തള്ളല്‍ തുടരുകയാണ്. നിരവധി ജല സ്രോതസുകളുള്ള പെരിയാര്‍ നദിയെ മലിനമാക്കുന്നതിലൂടെ പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് തീരദേശവാസികള്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ജനകീയ സമിതി ആവശ്യപ്പെട്ടു. പെരിയാറിനെ മലിനമാക്കരുതെന്ന ക്യാമ്പയിന്‍ നടത്തിയ അധികൃതര്‍ ഈ മാലിന്യം തള്ളലിനെതിരെ കണ്ണടയ്ക്കുകയാണെന്നും യുഡിഎഫ് നേതാക്കളായ ടിഎച്ച് അബ്ദുള്‍ സമദ്. കെഎ സിദ്ദിഖ്, കെ ഉദയകുമാര്‍, ജീബ് തേക്കിന്‍കാട്ടില്‍, അലൈസ് വാരിക്കാട്ട് എന്നിവര്‍ ആരോപിച്ചു

What's Your Reaction?

like

dislike

love

funny

angry

sad

wow