ഇടുക്കി സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്ത്
ഇടുക്കി സമ്പൂര്‍ണ മാലിന്യമുക്ത ബ്ലോക്ക് പഞ്ചായത്ത്

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിനെ പ്രസിഡന്റ് ആന്‍സി തോമസ് മാലിന്യമുക്തമായി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടത്തിയത്. ബ്ലോക്കിന്റെ കീഴിലുള്ള 6 പഞ്ചായത്തുകളിലെയും ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ഹരിത കര്‍മസേന അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത റാലിയും നടന്നു. തുടര്‍ന്ന് ബിഡിഒ മുഹമ്മദ് സബീര്‍ മാലിന്യ നിര്‍മാര്‍ജന പ്രതിജ്ഞയും, ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി വര്‍ക്കി ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍, ഹെഡ് ക്ലാര്‍ക്ക് ജോഷി കരിവേലില്‍, ബിജു എബ്രാഹം, മറ്റ് ജീവനക്കാര്‍ , വ്യാപാരി വ്യവസായി പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സംസാരിച്ചു.
What's Your Reaction?






