യുഡിഎഫ് ചപ്പാത്തില്‍ ധര്‍ണ നടത്തി 

യുഡിഎഫ് ചപ്പാത്തില്‍ ധര്‍ണ നടത്തി 

Apr 5, 2025 - 15:36
 0
യുഡിഎഫ് ചപ്പാത്തില്‍ ധര്‍ണ നടത്തി 
This is the title of the web page

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് ചപ്പാത്തില്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. പദ്ധതി വിഹിതത്തില്‍ സംസ്ഥാനം ഏറെ പുറകിലാണെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതികളും 50 ശതമാനം മാത്രമാണ് നടപ്പാക്കാന്‍ സാധിക്കുന്നത്. 90 ശതമാനം പദ്ധതി വിഹിതം ചെലവാക്കി എന്ന് മന്ത്രിമാര്‍ പറയുമ്പോഴും 60 ശതമാനം മാത്രമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഇതിനെല്ലാം കാരണം സംസ്ഥാന സര്‍ക്കാരാണ് എന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, ജില്ലയിലെ ഭൂപ്രശ്‌നം അടിയന്തരമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജെയിംസ് അധ്യക്ഷനായി. കെപിസിസി സെക്രട്ടറി തോമസ് രാജന്‍, ജോസഫ് ജോസ് മുക്കനാട്ട്, ജോസഫ് കുര്യന്‍ തയ്യില്‍, അഡ്വ. സുമേഷ്, മാരിയില്‍ രാജേന്ദ്രന്‍, ഷാജി പി ജോസഫ്, പി സന്തോഷ്, സോണിയ ജെറി, രാജു ചെമ്പന്‍ങ്കുളം, തോമസ് നടുവിലെകുറ്റ് എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow