രാജകുമാരി ഖജനാപ്പാറയിലെ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
രാജകുമാരി ഖജനാപ്പാറയിലെ ഏലത്തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
ഇടുക്കി: രാജകുമാരി ഖജനാപ്പാറക്കുസമീപം മുന്നൂറ് ഏക്കറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.
പ്രദേശവാസി കണ്ണന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലാണ് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. രാവിലെ കൃഷിയിടത്തില്‍ ജോലിക്കെത്തിയവരാണ് ആദ്യം കണ്ടത്. സ്ത്രീയുടേതാണോ പുരുഷന്റേതാണോയെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുള്ളതായി രാജാക്കാട് പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലെ മിസിങ് കേസുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
What's Your Reaction?

