കട്ടപ്പനയിലെ ലിഫ്റ്റ് അപകടം: ലിഫ്റ്റ് അഴിച്ചുള്ള പരിശോധന ആരംഭിച്ചു
കട്ടപ്പനയിലെ ലിഫ്റ്റ് അപകടം: ലിഫ്റ്റ് അഴിച്ചുള്ള പരിശോധന ആരംഭിച്ചു
ഇടുക്കി: കട്ടപ്പനയില്‍ ലിഫ്റ്റില്‍ കുടുങ്ങി വ്യാപാരി മരിച്ച സംഭവത്തില്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയും ലിഫ്റ്റ് കമ്പനി അധികൃതരുടെയും പൊലീസിന്റെയും ആഭിമൂഖ്യത്തില്‍ ലിഫ്റ്റും അനുബന്ധ സംവിധാനങ്ങളും അഴിച്ച് സൂക്ഷ്മ പരിശോധന ആരംഭിച്ചു. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിനുശേഷം മാത്രമേ അപകട കാരണം വ്യക്തമാകു. മെയ് 28 നാണ് കട്ടപ്പന പവിത്ര ഗോള്‍ഡ് മാനേജിങ് പാര്‍ട്ണര്‍ സണ്ണി ഫ്രാന്‍സിസ് സ്ഥാപനത്തിനുള്ളിലെ ലിഫ്റ്റ് അപകടത്തില്‍ മരിച്ചത്. സണ്ണി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് വരുന്നതിടയില്‍ രണ്ടാം നിലക്കും ഗ്രൗണ്ട് ഫ്‌ളോറിനും ഇടയില്‍ ലിഫ്റ്റ് നിശ്ചലമാക്കുകയായിരുന്നു. തുടര്‍ന്ന് കടയിലെ ജീവനക്കാരെ വിളിക്കുകയും ഇദേഹത്തിന് ലിഫ്റ്റ് കമ്പനി നിര്‍ദേശം നല്‍കി. ജീവനക്കാരന്‍ കമ്പനി ടെക്‌നീഷ്യനെ വീഡിയോ കോള്‍ വിളിച്ച് നിര്‍ദേശമനുസരിച്ച് ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ലിഫ്റ്റ് അതിവേഗം മുകളിലേക്ക് കുതിക്കുകയുമായിരുന്നു. കെട്ടിടം ഉള്‍പ്പെടെ കുലുങ്ങുന്ന രീതിയിലാണ് ലിഫ്റ്റ് നാലാം നിലയുടെ മുകളില്‍ ഇടിച്ച് നിന്നത്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ലിഫ്റ്റിന്റെ വാതില്‍ വെട്ടിപ്പൊളിച്ച് സണ്ണിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലക്കും സുഷുമ്‌നാ നാഡിക്കുമെറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഇതിനുശേഷം തൊട്ടടുത്ത ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പ്രാഥമിക പരിശോധനയില്‍ നിലച്ച ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചതിലെ പിഴവാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്നാണ് യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിനു പുറമെ ലിഫ്റ്റ് കമ്പനിയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ പരിശോധന ആരംഭിച്ചിരിക്കുന്നത്.
What's Your Reaction?