ചിപ്പിക്കുള്‍ മുത്ത് മാഗസിന്‍ പുറത്തിറക്കി മൂന്നാര്‍ ആംഗ്ലോ തമിഴ് മീഡിയം സ്‌കൂള്‍
ചിപ്പിക്കുള്‍ മുത്ത് മാഗസിന്‍ പുറത്തിറക്കി മൂന്നാര്‍ ആംഗ്ലോ തമിഴ് മീഡിയം സ്‌കൂള്‍

ഇടുക്കി: വിദ്യാര്‍ഥികളുടെ സൃഷ്ടികള്‍ ഉള്‍പ്പെടുത്തി ചിപ്പിക്കുള്‍ മുത്ത് എന്നപേരില്‍ സ്‌കൂള്‍ മാഗസിന്‍ പുറത്തിറക്കി മൂന്നാര്‍ ആംഗ്ലോ തമിഴ് മീഡിയം സ്‌കൂള്‍. മാസികയില്‍ തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ കുറിപ്പുകളുണ്ട്. കൊച്ചുകുട്ടികള്‍ വരക്കുന്ന ചിത്രങ്ങള്‍, കുഞ്ഞുകവിതകള്‍, കഥകള്‍, ചിന്തകള്‍ എന്നിവ ഉള്‍പ്പെടുത്തി ന്യൂസ് ലെറ്റ് രൂപത്തിലാണ് മാസിക തയാറാക്കുന്നത്. വിദ്യാര്‍ഥികളില്‍ വായന ശീലം വര്‍ധിക്കുന്നതിനും ഓരോ മാസത്തിലെയും ചരിത്ര പ്രാധാന്യമുള്ള സംഭവങ്ങള്‍ മനസിലാക്കുന്നതിനുമുള്ള കുറിപ്പുകളും മാഗസിനില്‍ ഉള്‍പെടുത്തുന്നുണ്ട്. കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പൊതുവിജ്ഞാനത്തിലെ അറിവ് വര്‍ധിപ്പിക്കുക എന്നതും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ആദ്യ ലക്കം പുറത്തിറങ്ങിയ മാസികയുടെ അടുത്ത ലക്കങ്ങളില്‍ മൂന്നാറിലെ നാട്ടുകാരുടെ പങ്കാളിത്തവും സ്‌കൂള്‍ അധികൃതര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.
What's Your Reaction?






