സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ എന്‍സിസി നേവല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു
സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ എന്‍സിസി നേവല്‍ യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു

ഇടുക്കി: സ്വരാജ് സയണ്‍ പബ്ലിക് സ്‌കൂളില്‍ എന്‍സിസി നേവല്‍ യൂണിറ്റ് കമാന്‍ഡിങ് ഓഫീസര്‍ ക്യാപ്റ്റന്‍ അനില്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ ആദ്യമായാണ് സിബിഎസ്ഇ സ്‌കൂളിന് ഇന്ത്യന്‍ നേവല്‍ എന്‍സിസി യൂണിറ്റിനുള്ള അംഗീകാരം ലഭിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധ മേഖലയിലേയ്ക്ക് സംഭാവന നല്‍കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ക്യാപ്റ്റന്‍ അനില്‍ വര്‍ഗീസ് എന്‍സിസി പ്രവര്‍ത്തിക്കുന്നതിനാവശ്യമായ കാര്യങ്ങളെക്കുറിച്ചും അംഗത്വംകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ചും മാതാപിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസ് നല്‍കി. മാനേജര്‍ ഡോ. ഫാ. ഇമ്മാനുവല്‍ കിഴക്കത്തലയ്ക്കല്‍, പ്രിന്‍സിപ്പല്‍ ഫാ.റോണി ജോസ്, ഓഫീസര്‍മാരായ അരവിന്ദ്, രഞ്ജിത്ത്, മനോജ് മാത്യു, റെജി പനയ്ക്കല്‍, പിടിഎ മെമ്പര്‍ അഭിലാഷ്, വിനോസണ്‍ ജേക്കബ് എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ ഷൈനി കെ.വി, ദീപക് ലെനിന്‍, സജി കെ ജെ, മനു മാനുവല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






