ബൈക്കില്‍ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍
ബൈക്കില്‍ ജീപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം: ഒരാള്‍ അറസ്റ്റില്‍

ഇടുക്കി :ബൈക്കില്‍ പോകുകയായിരുന്ന ആളെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളെ വണ്ടന്‍മേട് പൊലീസ് അറസ്റ്റു ചെയ്തു. അണക്കര ഏഴാംമൈല്‍ കുന്നപ്പള്ളില്‍ സിജോ(40) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചക്ക് അണക്കരയിലെ ബാറിനു സമീപത്തു വച്ച് ചക്കുപള്ളം കൊച്ചുകടത്തേടത്ത് ജോണ്‍സനെയാണ് (45) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ബാറില്‍വച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും അതിനുശേഷം ബൈക്കില്‍ പോകുകയായിരുന്ന ജോണ്‍സനെ സിജോ ജീപ്പിടിപ്പിക്കുകയായിരുന്നു. നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
What's Your Reaction?






