കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു
കട്ടപ്പനയില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു

ഇടുക്കി: കട്ടപ്പന നഗരത്തില്‍ ഒരുസംഘമാളുകള്‍ ഓട്ടോഡ്രൈവരെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. പേഴുംകവല മുണ്ടുനടക്കല്‍ സുനില്‍കുമാറിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹത്തെ നടുറോഡില്‍ മരക്കമ്പ് ഉപയോഗിച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മര്‍ദിച്ചുനിലത്ത് വീഴ്ത്തിയ സുനില്‍കുമാറിനെ കമ്പ് ഉപയോഗിച്ച് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വസ്തുതര്‍ക്കമാണെന്നാണ് സൂചന. കട്ടപ്പന പൊലീസ് അന്വേഷണം തുടങ്ങി.
What's Your Reaction?






