കപ്പേളകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവം: തെളിവെടുപ്പ് നടത്തി
കപ്പേളകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവം: തെളിവെടുപ്പ് നടത്തി

ഇടുക്കി: കപ്പേളകൾക്ക് നേരെ കല്ലെറിഞ്ഞ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി . ആക്രമണം നടത്തിയ പ്രതി ജോബിൻ ജോസിൻ്റെ വീട്ടിലും ആക്രമണം നടത്തിയ സ്ഥലങ്ങളിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് .കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മാര്‍ച്ച് 12ന് പുലര്‍ച്ചെ കമ്പംമെട്ടില്‍ നിന്ന് കട്ടപ്പന വരെ ബൈക്കില്‍ യാത്ര ചെയ്താണ് അക്രമം നടത്തിയത്. മൂങ്കിപ്പള്ളത്തെ സെന്റ് മേരീസ്, കൊച്ചറ സെന്റ് ജോര്‍ജ്, ചേറ്റുകുഴി സെന്റ് മേരീസ്, കട്ടപ്പന ഇടുക്കിക്കവല സെന്റ് ഗ്രീഗോറിയോസ്, ഇരുപതേക്കര്‍ സെന്റ് മേരീസ്,പുളിയന്‍മല സെന്റ് ആന്റണീസ്, കമ്പനിപ്പനി അമലമനോഹരി, പഴയ കൊച്ചറ സെന്റ് ജോസഫ് എന്നീ കുരിശടികളും ഇരുപതേക്കര്‍ പോര്‍സ്യൂങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോയുമാണ് തകര്‍ത്തത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ജോബിനെ തിരിച്ചറിഞ്ഞത്.
കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ വണ്ടന്‍മേട് എസ്എച്ച്ഒ എ ഷൈന്‍ കുമാര്‍, എസ്‌ഐ ഡിജു ജോസഫ്, എഎസ്‌ഐ ജെയിംസ് ജോര്‍ജ്, എസ് സിപിഒ പ്രശാന്ത് കെ മാത്യു, സിപിഒ അല്‍ബാഷ് പി രാജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്..
What's Your Reaction?






