മുറിഞ്ഞപുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും
മുറിഞ്ഞപുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും

ഇടുക്കി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കര്‍ഷക കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിഞ്ഞപുഴ ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ആന്റണി സ്കറിയ കുഴിക്കാട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷിയിടങ്ങളെയും മനുഷ്യരേയും സംരക്ഷിക്കുക, അക്രമകാരികളായ മൃഗങ്ങളെ വെടിവച്ചു കൊല്ലുക, കൃഷിയിടത്തില്‍ കയറി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നി, കേഴ, മുള്ളന്‍പന്നി ഉള്‍പ്പടെയുളള മൃഗങ്ങളെ കൊല്ലുന്നതിനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കുക, ആനയുടെയും കാട്ടുപോത്തിന്റെയും ആക്രമണം തടയാന്‍ ട്രഞ്ച് ,കോണ്‍ ക്രിറ്റ് മതില്, എന്നിവ നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. കര്‍ഷക കോണ്‍ഗ്രസ് പീരുമേട് നിയോജക മണ്ഡലം പ്രസിഡന്റ് എംപി ഫിലിപ്പ് അദ്ധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറി സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ഷാഹുല്‍ ഹമീദ്, സിനി ജോസഫ്, നിജിനി ഷംസുദീന്‍, തോമസ് ജോസഫ്, പി.ഐ അന്‍സാരി, ഡോമിന സജി, ഷാജി പുല്ലാട്ട്, ഷൈനി റോയി, ടോണി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






