ലയങ്ങളുടെ അറ്റകുറ്റപ്പണി: നിര്‍മിതി കേന്ദ്രം പുതിയ രൂപരേഖ നല്‍കി
ലയങ്ങളുടെ അറ്റകുറ്റപ്പണി: നിര്‍മിതി കേന്ദ്രം പുതിയ രൂപരേഖ നല്‍കി

ഇടുക്കി: തകര്‍ച്ചയിലായ തൊഴിലാളി ലയങ്ങള്‍ നവീകരിക്കാന്‍ ജില്ലാ നിര്‍മിതി കേന്ദ്രം പുതിയ രൂപരേഖ നല്‍കി. നിലവിലുള്ള ലയങ്ങള്‍ അറ്റകുറ്റപ്പണി നടത്താനാണ് ആദ്യം എസ്റ്റിമേറ്റ് തയ്യാറാക്കിയത്. ഇതുസംബന്ധിച്ച തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് ധനകാര്യ വകുപ്പ് തിരിച്ചയച്ചിരുന്നു. തുടര്‍ന്നാണ് തൊഴില്‍ വകുപ്പും ജില്ലാ ഭരണകൂടവും യോഗം ചേര്‍ന്ന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ നിര്‍മിതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ഇത് കാലതാമസമുണ്ടാക്കുമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടാത്തതാണെന്നും ഐഎന്‍ടിയുസി കുറ്റപ്പെടുത്തി.
What's Your Reaction?






