പോസ്റ്റ്മാസ്റ്റര്‍ക്ക് അറിയാവുന്നത് 'ഹിന്ദി' മാത്രം: അയ്യപ്പന്‍കോവില്‍ പോസ്റ്റ്ഓഫീസില്‍ വലഞ്ഞ് നാട്ടുകാര്‍
പോസ്റ്റ്മാസ്റ്റര്‍ക്ക് അറിയാവുന്നത് 'ഹിന്ദി' മാത്രം: അയ്യപ്പന്‍കോവില്‍ പോസ്റ്റ്ഓഫീസില്‍ വലഞ്ഞ് നാട്ടുകാര്‍

ഇടുക്കി: ഹിന്ദി മാത്രം അറിയാവുന്ന പോസ്റ്റ്മാസ്റ്റര്‍ അയ്യപ്പന്‍കോവില്‍ പോസ്റ്റ്ഓഫീസില്‍ ചാര്‍ജെടുത്തതോടെ വലഞ്ഞ് നാട്ടുകാര്‍. ഇതോടെ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള വിവിധ തപാല്‍ സേവനങ്ങള്‍ മുടങ്ങുന്നുവെന്നാണ് പരാതി. കര്‍ഷകരും തോട്ടം തൊഴിലാളികളും കൂടുതലായി താമസിക്കുന്ന അയ്യപ്പന്‍കോവിലിലാണ് 'ഹിന്ദി വാല' പോസ്റ്റ്മാസ്റ്റര്‍ മൂന്നുമാസം മുമ്പ് ചാര്‍ജെടുത്തത്. ഇടപാടുകാര്‍ പറയുന്നത് ഉദ്യോഗസ്ഥനോ, ഇദ്ദേഹം പറയുന്നത് നാട്ടുകാര്‍ക്കോ മനസിലാകുന്നില്ല. 'ഭാഷാ' പ്രശ്‌നം പോസ്റ്റ്ഓഫീസിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നുവെന്നാണ് പരാതി.
റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ തുക പോസ്റ്റ്ഓഫീസ് വഴിയാണ് നല്‍കുന്നത്. സാധാരണയായി എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് തുക ലഭിച്ചിരുന്നതാണ്. കഴിഞ്ഞമാസം 15നാണ് തുക ലഭിച്ചത്. ഈമാസം ഇതുവരെയും തുക വിതരണം ചെയ്തിട്ടുമില്ല. ഒരു ഓഫീസര്‍ മാത്രമുള്ള ഓഫീസുകളില്‍ ഇതര സംസ്ഥാന ഉദ്യോഗസ്ഥനെ നിയമിക്കാന്‍ പാടില്ലെന്നാണ് നിയമനം. ഒപ്പം ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്കും ഹിന്ദി ഭാഷ വശമില്ല.
What's Your Reaction?






