വോട്ടവകാശം വിനിയോഗിച്ച് കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍
വോട്ടവകാശം വിനിയോഗിച്ച് കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍
ഇടുക്കി: വാര്‍ധക്യത്തില്‍ അനാഥത്വം പേറേണ്ടിവന്നെങ്കിലും രാജകുമാരി കുരുവിളാസിറ്റി ഗുഡ് സമരിറ്റന്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് സമ്മതിദാനമെന്ന ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാതിരിക്കാന്‍ കഴിയില്ല. രാജകുമാരി പഞ്ചായത്തിലെ എട്ടാംവാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ആശ്രമത്തിലെ അന്തേവാസികളായ ഇവര്‍ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി സ്‌കൂളിലെ 28-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരുടെ അഭയകേന്ദ്രമാണ് ഫാ. ബെന്നി ഉലഹന്നാനും കുടുംബവും നടത്തിവരുന്ന ആതുരാശ്രമം. ആത്മീയമായ ഉണര്‍വും സ്‌നേഹവും കരുതലും നല്‍കുന്നതിനൊപ്പം എല്ലാ അവകാശങ്ങളും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നു. 36 പേരാണ് ഇവിടെ താമസിക്കുന്നത്. സമ്മതിദാനമെന്ന ജനാധിപത്യ പ്രക്രിയയിലെ അവകാശം ഇവരെ ബോധ്യപ്പെടുത്താനും കഴിഞ്ഞു.
What's Your Reaction?