കരുണാപുരത്ത് യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു: അപകടം വോട്ട് ചെയ്ത് തിരികെ മടങ്ങുംവഴി കുളിക്കുന്നതിനിടെ
കരുണാപുരത്ത് യുവാവ് ചെക്ക്ഡാമില്‍ മുങ്ങിമരിച്ചു: അപകടം വോട്ട് ചെയ്ത് തിരികെ മടങ്ങുംവഴി കുളിക്കുന്നതിനിടെ
ഇടുക്കി: കരുണാപുരം ചാലക്കുടിമേട്ടില്‍ വോട്ട് ചെയ്തശേഷം ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിമേട് സ്വദേശി ശ്രീജിത്ത് (20) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ഓടെയാണ് സംഭവം.
കരുണാപുരം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ അപ്പാപ്പികട രണ്ടാം ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങവെയാണ് അപകടം. യുവാവിനെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
What's Your Reaction?