പൊന്മുടിയില്‍ 5 ലിറ്റര്‍ വ്യാജ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
പൊന്മുടിയില്‍ 5 ലിറ്റര്‍ വ്യാജ മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍
ഇടുക്കി: പൊന്മുടിയില്‍ 5 ലിറ്റര്‍ വ്യാജ മദ്യവുമായി മധ്യവയസ്‌കന്‍ എക്‌സൈസിന്റെ പിടിയില്‍. രാജാക്കാട് കള്ളിമാലി ഇല്ലിക്കല്‍ റെജി (55) ആണ് അറസ്റ്റിലായത്. ക്രിസ്മസ് പുതുവത്സരത്തിന് മുന്നോടിയായി പൊന്മുടി ഡാം പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. തങ്കമണി റേയിഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ലിജോ ഉമ്മന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ഷിയാദ്, ബിനു ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആനന്ദ് വിജയന്‍, സുജിത്ത് എസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കും.
What's Your Reaction?