അഴുത ബ്ലോക്കിലെ പോളിങ് കേന്ദ്രങ്ങളിലേയ്ക്കുള്ള വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു
അഴുത ബ്ലോക്കിലെ പോളിങ് കേന്ദ്രങ്ങളിലേയ്ക്കുള്ള വോട്ടിങ് സാമഗ്രികള്‍ വിതരണം ചെയ്തു
ഇടുക്കി: അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. 6 പഞ്ചായത്തുകളിലായി 176 സ്റ്റേഷനുകളിലാണ് ചൊവ്വാഴ്ച വോട്ടിങ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാണ്. 48 ബൂത്തുകളാണ് ഇവിടെയുള്ളത്. രാവിലെ 7മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടിങ് നടക്കുന്നത്. ഇതിനുശേഷം പോള്‍ ചെയ്ത വോട്ടിങ് മെഷീനുകള്‍ കുട്ടിക്കാനം മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്‌ട്രോങ്ങ് റൂമില്‍ സൂക്ഷിക്കും. തുടര്‍ന്ന് 13ന് സ്‌ട്രോങ്ങ് റൂം തുറക്കുകയും വോട്ടെണ്ണല്‍ നടക്കുകയും ചെയ്യും. ആദ്യം പോസ്റ്റല്‍ വോട്ടുകളായിരിക്കും എണ്ണുന്നത്. തുടര്‍ന്ന് ഇവിഎം മിഷന്‍ വോട്ടെണ്ണലും നടക്കും. 176 ബൂത്തുകളിലായി
സുരക്ഷാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 880 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്.
What's Your Reaction?