കട്ടപ്പന ഗവ.ട്രൈബല്‍ സ്‌കൂളില്‍ ഹരിത പോളിങ് ബൂത്ത് ഒരുക്കി നഗരസഭ
കട്ടപ്പന ഗവ.ട്രൈബല്‍ സ്‌കൂളില്‍ ഹരിത പോളിങ് ബൂത്ത് ഒരുക്കി നഗരസഭ
ഇടുക്കി: തെരഞ്ഞെടുപ്പ് പ്രകൃതി സൗഹൃദമാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷനും നഗരസഭയും ശുചിത്വമിഷനും ചേര്‍ന്ന് കട്ടപ്പന ഗവ.ട്രൈബല്‍ സ്‌കൂളില്‍ ഹരിത പോളിങ് ബൂത്ത് തയാറാക്കി.
പനമ്പ്, ഓല, മുള, ഈറ, പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാണ് മാതൃകാ പോളിങ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യവും ബന്ധപ്പെട്ട സന്ദേശങ്ങളും ബൂത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവിടെയെത്തുന്നവള്‍ക്ക് തണുത്തവെള്ളത്തിനായി കൂജകളിലാണ് കുടിവെള്ളം കരുതിയിരിക്കുന്നത്. കൂടാതെ സെല്‍ഫി പൊയന്റും ക്രമീകരിച്ചി
ട്ടുണ്ട്. ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കണമെന്നും, ബൂത്തുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ പൂര്‍ണമായും ഒഴിവാക്കി ഹരിത ചട്ടം പാലിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
What's Your Reaction?