നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
ഇടുക്കി: നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കില്‍ പണം നിക്ഷേപിവര്‍ക്ക് അത് തിരികെ നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 540ലേറെ നിക്ഷേപകര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ഇതില്‍ ഭൂരിഭാഗവും 70 വയസിന് മുകളില്‍ പ്രായമുള്ളവരും കാന്‍സര്‍, കരള്‍ രോഗം, ഹൃദയാഘാതം, പക്ഷാഘാതം, വൃക്കരോഗം, ശ്വാസകോശ രോഗം തുടങ്ങിയയാല്‍ ദുരിതമനുഭവിക്കുന്നവരുമാണ്. നിക്ഷേപത്തിന്റെ കാലാവധി കഴിഞ്ഞിട്ടും പണം തിരികെ ലഭിക്കാത്തതിനാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇവര്‍ ബാങ്കില്‍ കയറിയിറങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിലും ബാങ്ക് ഭരണസമിതിയിലും പൊലീസിലും നിരവധി പരാതികള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായിട്ടില്ല.
സഹകരണ വകുപ്പിന്റെ ഓഡിറ്റ് പ്രകാരം 60 കോടി രൂപയ്ക്ക് മുകളില്‍ വ്യാജ വായ്പകളും തിരിമറിയും പണാപഹരണവും സംഘത്തില്‍ നടന്നിട്ടുണ്ട്. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും മുന്‍ ഭരണസമിതിയംഗങ്ങളും ജീവനക്കാരും ചേര്‍ന്നാണ് ഈ ക്രമക്കേട് നടത്തിയിട്ടുള്ളത്. ഇത്തരക്കാരുടെ വസ്തുക്കളില്‍നിന്ന് തുക ഈടാക്കി നിക്ഷേപകര്‍ക്ക് തിരികെ നല്‍കണമെന്നും കുറ്റക്കാരായ മുഴുവന്‍ ആളുകളെയും അറസ്റ്റ് ചെയ്യണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
What's Your Reaction?