മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു
മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു
ഇടുക്കി: മൂന്നാര്‍ ലോക്കാട് ഫാക്ടറി ഡിവിഷനിലുണ്ടായ കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. തോട്ടം തൊഴിലാളിയായ കണ്ണന്റെ കറവ പശുവിനെയാണ് കടുവ കൊന്നത്. മേയാന്‍ പോയ പശു തിരിച്ച് എത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തേയിലക്കാട്ടില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ മൂന്നാറിലെ വിവിധ എസ്റ്റേറ്റുകളിലായി കടുവയുടെ ആക്രമണത്തില്‍ ഇരുന്നൂറിലധികം വളര്‍ത്തുമൃഗങ്ങളാണ് ചത്തത്. കടുവയെ പേടിച്ച് വളര്‍ത്ത് മൃഗങ്ങളെ പരിപാലിക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും ജനവാസ മേഖലയില്‍ സ്ഥിരമായിട്ടെത്തുന്ന കടുവകളെ കൂടുവച്ച് പിടികൂടുന്നതിന് നടപടി സ്വീകരിക്കണമെന്നുമാണ് തോട്ടം തൊഴിലാളികളുടെ ആവശ്യം.
What's Your Reaction?