കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 10 മുതല്‍ 14 വരെ കട്ടപ്പനയില്‍
കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 10 മുതല്‍ 14 വരെ കട്ടപ്പനയില്‍
ഇടുക്കി: കാഞ്ഞിരപ്പള്ളി രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ 'കൃപാഭിഷേകം- 2025' 10 മുതല്‍ 14 വരെ വൈകിട്ട് 4 മുതല്‍ രാത്രി 9വരെ കട്ടപ്പന സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ നടക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടറും ബൈബിള്‍ പ്രഘോഷകനുമായ ഫാ. ഡോമിനിക് വാളന്മനാല്‍ നേതൃത്വം നല്‍കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരിയും ജനറല്‍ കണ്‍വീനറുമായ ഫാ. ജോസ് മംഗലത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 10ന് വൈകിട്ട് 4ന് ജപമാലയോടെ കണ്‍വന്‍ഷന്‍ ആരംഭിക്കും. 4.30ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന, ഫാ. മാത്യു കല്ലറയ്ക്കല്‍, ഫാ. ഡോമിനിക് കാഞ്ഞിരത്തിനാല്‍ എന്നിവര്‍ സഹകാര്‍മികരാകും. തുടര്‍ന്ന് രൂപതാധ്യക്ഷന്‍ അള്‍ത്താരയില്‍ ബൈബിള്‍ പ്രതിഷ്ഠിച്ച് ഉദ്ഘാടനംചെയ്യും, 6ന് വചന പ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും. 11ന് വൈകിട്ട് 4.30ന് കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറല്‍ ഫാ. ജോസഫ് വെള്ളമറ്റം മുഖ്യകാര്‍മികനും ഫാ. ജേക്കബ് പീടികയില്‍, ഫാ. ഫിലിപ്പ് വട്ടയത്തില്‍ എന്നിവര്‍ സഹകാര്‍മികരായും കുര്‍ബാന. 12ന് വൈകിട്ട് 4.30ന് ഇടുക്കി രൂപതാ വികാരി ജനറല്‍ മോണ്‍. എബ്രഹാം പുറയാറ്റ് മുഖ്യകാര്‍മികകനും ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പില്‍, ഫാ. ജോസ്‌മോന്‍ കൊച്ചുപുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ സഹകാര്‍മികരുമായി കുര്‍ബാന. 13ന് വൈകിട്ട് 4.30ന് കട്ടപ്പന ഫൊറോന വികാരി ഫാ. ജോസ് മംഗലത്തില്‍ മുഖ്യകര്‍മികനും ഫാ. ആന്റണി പാലാപുളിക്കല്‍, ഫാ. കുര്യാക്കോസ് വടക്കേടത്ത് എന്നിവര്‍ സഹകര്‍മികരുമായി കുര്‍ബാന. 14ന് വൈകിട്ട് 4.30ന് കുര്‍ബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന- ഫാ. ഡോമിനിക് വാളന്മനാല്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ അഞ്ചും ഇടുക്കിയിലെ രണ്ടും ഫൊറോനകളിലെ 100ലേറെ പള്ളികളില്‍നിന്നായി 10,000ലേറെ പേര്‍ പങ്കെടുക്കും. എല്ലാവര്‍ക്കും ഇരിപ്പിടങ്ങളുള്ള വിപുലമായ പന്തല്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സുരക്ഷയും ഗതാഗത ക്രമീകരണവും ഒരുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഫാ. മജു നിരവത്ത്, തോമസ് ജോസ്, പയസ് കുന്നേല്‍, ജോണി കലയത്തിനാല്‍ എന്നിവരും പങ്കെടുത്തു.
What's Your Reaction?