ഉയര്‍ന്ന വിലയിലും കൊക്കോയ്ക്ക് ഭീഷണി കാലാവസ്ഥ വ്യതിയാനം: ഉല്‍പാദനം കുറയുമെന്ന് ആശങ്ക
ഉയര്‍ന്ന വിലയിലും കൊക്കോയ്ക്ക് ഭീഷണി കാലാവസ്ഥ വ്യതിയാനം: ഉല്‍പാദനം കുറയുമെന്ന് ആശങ്ക
ഇടുക്കി: കാലാവസ്ഥ വ്യതിയാനം കൊക്കോ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയില്‍ കര്‍ഷകര്‍. മഴ കുറഞ്ഞിട്ടും മരങ്ങളില്‍ കാര്യമായി പൂവിടാത്തതാണ് തിരിച്ചടിയാകുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സീസണില്‍ ഉല്‍പ്പന്നം കാര്യമായി വിപണിയിലെത്തില്ലെന്നാണ് വിലയിരുത്തല്‍. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ഹൈറേഞ്ചിലെ കര്‍ഷകരുടെ പ്രധാന വരുമാനമായിരുന്ന കൊക്കോക്കൃഷി ഇപ്പോള്‍ വിരളമായിക്കഴിഞ്ഞു. നിലവില്‍ 350 രൂപയ്ക്ക് മുകളില്‍ ഉണക്കപ്പരിപ്പിന് വിലയുണ്ട്. പച്ചക്കൊക്കോയ്ക്കും ഭേദപ്പെട്ട വില ലഭിക്കുന്നു. എന്നാല്‍, കാലാവസ്ഥ വ്യതിയാനം ഉല്‍പാദനം കുറയാന്‍ കാരണമാകും. തുലാവര്‍ഷം കഴിഞ്ഞിട്ടും മരങ്ങളില്‍ പൂവിടാത്തതാണ് പ്രധാനപ്രശ്‌നം. ഇത് ഉല്‍പാദനം കുത്തനെ കുറയ്ക്കും. ഉയര്‍ന്ന വിലയുള്ളപ്പോള്‍ ഉല്‍പാദനം കുറയുന്ന സ്ഥിതിയാണ് വര്‍ഷങ്ങളായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്നത്. ഇടവിള കൃഷിയായി മാത്രമാണ് പലസ്ഥലങ്ങളിലും ഇപ്പോള്‍ കൊക്കോയുള്ളത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാതായതോടെ പല കര്‍ഷകരും കൊക്കോ മരങ്ങള്‍ വെട്ടിമാറ്റി മറ്റ് കൃഷികളിലേക്ക് തിരിഞ്ഞു. കാലാവസ്ഥ വ്യതിയാനവും രോഗകീടബാധകളും പ്രതികൂലമായി ബാധിച്ചതായി കര്‍ഷകര്‍ പറയുന്നു.
What's Your Reaction?